'ഏഴിമല പൂഞ്ചോല' വീണ്ടും എത്തുന്നു, മോഹന്‍ലാലിന്റെയും ചിത്രയുടെയും ശബ്ദത്തില്‍, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 3 ഫെബ്രുവരി 2023 (15:14 IST)
'സ്ഫടികം' വീണ്ടും തിയേറ്ററുകളില്‍ എത്തുകയാണ്.'ഏഴിമല പൂഞ്ചോല'എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.
 
ഏഴിമല പൂഞ്ചോല വിത്ത് റെയ്ബാന്‍ റീലോഡഡ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റിലീസ് ചെയ്തത്.
മോഹന്‍ലാലും കെഎസ് ചിത്രയും ചേര്‍ന്നാണ് പുതിയ ഗാനവും ആലപിച്ചിരിക്കുന്നത്.സ്ഫടികം 4കെ പതിപ്പ് തീയേറ്ററുകളിലേക്ക് ഫെബ്രുവരി 9 മുതല്‍ എത്തുകയാണ്. സിനിമയില്‍ കൂട്ടിച്ചേര്‍ത്ത ചില പുതിയ ഷോട്ടുകള്‍ ഉണ്ടാകുമെന്ന് കൊച്ചിയിലെ പ്രസ് മീറ്റിനിടെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍