അല്ലു അർജുനെതിരെ വീണ്ടും ഗുരുതര ആരോപണം; മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയെന്ന് വിമർശനം

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (09:32 IST)
പുഷ്പ 2 കാണാൻ തിയേറ്ററിലെത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ച സംഭവം അപ്പോൾ തന്നെ അല്ലു അർജുൻ അറിയിച്ചിരുന്നുവെന്നും എന്നാൽ, തിയേറ്ററിൽ നിന്നും പോകാൻ കൂട്ടാക്കാതെ അല്ലു സിനിമ കാണുന്നത് തുടർന്നുവെന്നും പോലീസിന്റെ ആരോപണം. വിവരം തിയറ്ററിൽവച്ച് അല്ലുവിനെ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് ഡപ്യൂട്ടി കമ്മിഷണർ പറയുന്നത്. 
 
തിയറ്ററിൽനിന്ന് പോകാൻ താരം കൂട്ടാക്കിയില്ല. മടങ്ങുമ്പോൾ ആളുകളെ കാണരുതെന്ന നിർദേശം പാലിച്ചില്ല. ദുരന്തശേഷവും നടൻ ആളുകളെ അഭിവാദ്യം ചെയ്തു എന്നാണ് പുതിയ ആരോപണം. തെളിവായി ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. ദുരന്തവിവരം അറിഞ്ഞയുടനെ തിയറ്റർ വിട്ടെന്നായിരുന്നു അല്ലു അർജുന്റെ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന്റെ പക്കലുള്ളത്.
 
ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടിരുന്നു. ഇവരുടെ മകൻ പരിക്കേറ്റ ചികിത്സയിൽ കഴിയുകയാണ്. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തു. പോലീസ് അറസ്റ്റ് ചെയ്‌ത അല്ലു അർജുന് ജാമ്യം കിട്ടിയെങ്കിലും ഒരു ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article