37.80 കോടി വിലയുള്ള ഫ്‌ലാറ്റ്,2500 ചതുരശ്ര അടിയില്‍,ആലിയ ഭട്ടിന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മെയ് 2023 (09:13 IST)
37.80 കോടി വിലയുള്ള ഫ്‌ലാറ്റ് സ്വന്തമാക്കി ആലിയ ബട്ട്. 2.2 6 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുംബൈയിലെ ബാന്ദ്രയിലാണ് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 2500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ളതാണ് ഫ്‌ലാറ്റ്. ലക്ഷം രൂപയോളം വരും ചതുരശ്രയടിക്ക്.
 
 ആലിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 'എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ്'ന്റെ പേരിലാണ് നര്‍ഗീസ് ദത്ത് റോഡിലുള്ള റസിഡന്‍ഷ്യല്‍ ടവറിലെ ആറാമത്തെ നിലയിലുള്ള ഫ്‌ലാറ്റ് സ്വന്തമാക്കിയത്. 
 
രണ്ടു കാറുകള്‍ പാര്‍ക്കിംഗ് സൗകര്യമുണ്ട്. മൂന്നുവര്‍ഷം മുമ്പ് മുംബൈയില്‍ മറ്റൊരു ആഡംബര ഫ്‌ലാറ്റ് 32 കോടി രൂപയ്ക്ക് ആലിയ സ്വന്തമാക്കിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article