ആലിയഭട്ടിനും രൺബീർ കപൂറിനും കുഞ്ഞുപിറന്നു

ഞായര്‍, 6 നവം‌ബര്‍ 2022 (13:58 IST)
ബോളിവുഡ് താരങ്ങളായ ആലിയഭട്ടിനും നടൻ രൺബീർ കപൂറിനും കുഞ്ഞു പിറന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ചയാണ് ആലിയയെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12: 05 ഓടെയാണ് ആലിയഭട്ടിന് പെൺകുഞ്ഞ് പിറന്നത്.
 
ഏപ്രിൽ 14നായിരുന്നു രൺബീറും ആലിയയും വിവാഹിതരായത്. ജൂലൈ 27നാണ് ആലിയ ഗർഭിണിയാണെന്ന വിവരം പുറത്തുവിടുന്നത്. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടേതായി പുറത്തിറങ്ങാനുള്ള സിനിമ.രണ്‍ബീര്‍ കപൂര്‍ രശ്മിക മന്ദാനയ്ക്കൊപ്പമുള്ള ആനിമല്‍സിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍