സിനിമയിലേക്ക് മറ്റൊരു താരപുത്രൻ കൂടി, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിച്ച് സുരേഷ് ഗോപിയുടെ ഇളയമകൻ

ഞായര്‍, 6 നവം‌ബര്‍ 2022 (12:26 IST)
സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ്. സുരേഷ് ഗോപി നായകനായി കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെയാകും മാധവ് അവതരിപ്പിക്കുക.
 
അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പമാണ് മാധവ് മമ്മൂട്ടിയെ കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍