വിചിത്ര പ്രസ്താവനയുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളിലെത്തി. ഈ സിനിമയ്ക്ക് എങ്ങുനിന്നും മോശം അഭിപ്രായമാണ് കേള്‍ക്കുന്നത്. അതിനിടയിലാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ വിചിത്ര പ്രസ്താവന.
' നിങ്ങള്‍ സിനിമയെ വിമര്‍ശിച്ചോളൂ. കൊല്ലരുത്. വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്, എനിക്ക് എന്ത് യോഗ്യതയുണ്ട് എന്നാണ്. ഞാന്‍ ഒരു കഥയോ തിരക്കഥയോ എഴുതിയിട്ടുണ്ടോ. പിന്നെ ഞാന്‍ ആരാണ്. അതോ എനിക്ക് അവിടെ എത്തിപ്പെടാന്‍ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷനാണോ അതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ഒന്ന് ചിന്തിക്കണം' റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.