'ഞങ്ങളുടെ വാവ വരുന്നു' സന്തോഷത്തില്‍ ആലിയ ഭട്ടും രണ്‍ബീറും; കാത്തിരിക്കാന്‍ വയ്യെന്ന് പ്രിയങ്ക ചോപ്ര

തിങ്കള്‍, 27 ജൂണ്‍ 2022 (17:17 IST)
താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ച് ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്. ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് ആലിയ ഈ സന്തോഷവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 
 
'ഞങ്ങളുടെ വാവ....ഉടന്‍ വരുന്നു' ചിത്രത്തിനു ക്യാപ്ഷനായി ആലിയ ഭട്ട് കുറിച്ചു. 
 
സിനിമ താരങ്ങള്‍ അടക്കം നിരവധി പേരാണ് ആലിയയ്ക്കും രണ്‍ബീറിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുഞ്ഞിന്റെ വരവിനായി ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് പ്രിയങ്ക ചോപ്ര കുറിച്ചത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍