സാധാരണ ക്ലബുകളിലേത് പോലെ അമ്മയിലും ചീട്ട് കളിക്കാനുള്ള സൗകര്യവും ബാറും ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഒരു ക്ലബായല്ല ചാരിറ്റബിൾ സൊസൈറ്റിയായാണ് അമ്മ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അമ്മ ക്ലബായി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ഇടവേള ബാബു പ്രസ്താവന പിൻവലിച്ച് അമ്മയിലെ അംഗങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം. ദിലീപ് രാജിവെച്ചത് പോലെ വിജയ് ബാബുവും സംഘടനയിൽ നിന്ന് രാജിവെയ്ക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.