നിങ്ങൾ പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണോ? ജൂലൈ 31ന് മുൻപ് ഇക്കാര്യം ചെയ്യുക

തിങ്കള്‍, 13 ജൂണ്‍ 2022 (22:06 IST)
പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കളായ കർഷകർ ജൂലൈ 31ന് മുൻപ് കെവൈസി പൂർത്തിയാക്കണമെന്ന് നിർദേശം. പദ്ധതി പ്രകാരം കേന്ദ്രസർക്കാർ 3 ഗഡുക്കളായി 6000 രൂപയാണ് വർഷം തോറും കർഷകർക്ക് നൽകുന്നത്. ഇതുവരെ പദ്ധതിയുടെ 11 ഗഡുക്കളാണ് അനുവദിച്ചിട്ടുള്ളത്.
 
പന്ത്രണ്ടാമത് ഗഡു പ്രയോജനപ്പെടുത്തണമെങ്കിൽ ജൂലൈ 31ന് മുൻപ് കർഷകർ തങ്ങളുടെ കെവൈസി പുതുക്കണമെന്നാണ് നിർദേശം.ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ pmkisan.gov.inൽ നൽകിയിട്ടുണ്ട്. കെവൈസി പൂർത്തിയാക്കാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇ-കെവൈസി എന്ന ഓപ്‌ഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. ആധാർ കാർഡ് നമ്പറും മറ്റ് വിവരങ്ങളും നൽകിയ ശേഷം രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ നൽകി അതിൽ ലഭിക്കുന്ന ഒട്ടിപി നൽകുന്നതോടെ കെവൈസി പൂർത്തിയാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍