നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഹെൽമറ്റും സുരക്ഷാ ബെൽറ്റും നിർബന്ധം: കേന്ദ്ര വിജ്ഞാപനം ഇറക്കി

വ്യാഴം, 17 ഫെബ്രുവരി 2022 (15:16 IST)
ഇരുചക്രവാഹനങ്ങളില്‍ നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഹെല്‍മറ്റിന് പുറമേ ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന സുരക്ഷ ബെല്‍റ്റും നിര്‍ബന്ധമാക്കി. ഒമ്പത് മാസത്തിനും നാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഇത് നിർബന്ധമാക്കിയത്.
 
1989 ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ് ഭേദഗതി ചെയ്യുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചു. കുട്ടികളെ കയറ്റിപോകുന്ന ഇരുചക്രവാഹനങ്ങളുടെ വേഗത 40 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും വിജ്ഞാപനത്തിൽ നിർദേശമുണ്ട്.ഒരു വർഷത്തിന് ശേഷമായിരിക്കും നിബന്ധന പ്രാബല്യത്തിൽ വരിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍