ഷമ്മി തിലകനെതിരായ നടപടി; ശക്തമായി വിയോജിച്ച് മമ്മൂട്ടി, എതിര്‍ത്തവരില്‍ ഈ താരങ്ങളും

തിങ്കള്‍, 27 ജൂണ്‍ 2022 (08:17 IST)
താരസംഘടനയായ 'അമ്മ'യില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ എതിര്‍ത്തത് മമ്മൂട്ടിയും വിരലിലെണ്ണാവുന്ന ചില താരങ്ങളും മാത്രം. തുടക്കം മുതലേ ഷമ്മിക്കെതിരായ നടപടിയെ മമ്മൂട്ടി ചോദ്യം ചെയ്തു. എടുത്തുചാടി പുറത്താക്കണോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. 
 
ഷമ്മി തിലകനെതിരായ നടപടിയെ മമ്മൂട്ടി, മനോജ് കെ.ജയന്‍, ലാല്‍, ജഗദീഷ് തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. 
 
അതേസമയം, ഷമ്മി തിലകനെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ അദ്ദേഹത്തെ പുറത്താക്കണമെന്നാണ് യോഗത്തിലെ ഭൂരിപക്ഷം അഭിപ്രായമെന്നും അദ്ദേഹത്തോട് വിശദീകരണം ചോദിച്ച ശേഷമായിരിക്കും അന്തിമ തീരമാനമെന്നും അദ്ദേഹം പറഞ്ഞു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍