ടോവിനോയുടെ 'നീലവെളിച്ചം' ഡിസംബറില്‍, ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 7 ജൂണ്‍ 2022 (11:46 IST)
ടോവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രേതബാധയുള്ള വീട്ടിലേക്ക് എത്തുന്ന ഒരു യുവ തിരക്കഥാകൃത്തും അദ്ദേഹത്തിന്റെ അനുഭവങ്ങളുമാണ് സിനിമ പറയുന്നത്.വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
ഡിസംബറില്‍ സിനിമ റിലീസിനെത്തും എന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍