തുടര്‍ച്ചയായി സിനിമകളില്‍ സനുഷയെ കാണാറില്ല. ഇടയ്ക്ക് പഠനത്തിനായി താരം അഭിനയത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. തന്റെ കൊച്ചു വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സനുഷ പങ്കുവയ്ക്കാന്‍ മറക്കില്ല. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നടി.