'പച്ച മാംസം കടിച്ചു തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവള്‍'; വിവാഹവാര്‍ഷിക ആശംസകളുമായി മുഹമ്മദ് റിയാസ്

ബുധന്‍, 15 ജൂണ്‍ 2022 (09:27 IST)
രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് മന്ത്രി മുഹമ്മദ് റിയാസും ജീവിതപങ്കാളി വീണ വിജയനും. വീണയ്‌ക്കൊപ്പമുള്ള ചിത്രം മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ചിത്രത്തിനൊപ്പം മന്ത്രി കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
' ഇന്ന് വിവാഹവാര്‍ഷികം...നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' മുഹമ്മദ് റിയാസ് കുറിച്ചു. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളാണ് വീണ വിജയന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍