അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ കിടിലന്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. എവിടേക്കു യാത്ര ചെയ്താലും ടിക്കറ്റിന് വെറും അഞ്ച് രൂപ ! മെട്രോക്ക് അഞ്ച് വയസ് തികയുന്ന ജൂണ്‍ 17 നാണ് ഈ ഓഫര്‍. എത്ര തവണ വേണമെങ്കിലും ഏത് സ്റ്റേഷനിലേക്ക് വേണമെങ്കിലും യാത്ര ചെയ്യാം. ഓരോ യാത്രയ്ക്കും അഞ്ച് രൂപ ടിക്കറ്റ് എടുത്താല്‍ മതി. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിന് ആയാലും ഈ അഞ്ച് രൂപ തന്നെ. ഇതുവരെ മെട്രോയില്‍ കയറാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.