ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 ജൂണ്‍ 2022 (07:42 IST)
തൃക്കാക്കരയില്‍ നിന്ന് വിജയിച്ച ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ. ടിപി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞയ്ക്ക് പോകുന്നതെന്നും വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കുമെന്നും അവര്‍ പറഞ്ഞു. 
 
72767 വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ ഇവര്‍ നേടിയത്. തിരഞ്ഞെടുപ്പില്‍ പിടി തോമസ് നേടിയിരുന്നത് 59839 വോട്ടുകളായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍