ബാഹുബലി ഷൂട്ട് ചെയ്ത കണ്ണവം ഫോറസ്റ്റില്‍ ചിത്രീകരണം, 7 ഭാഷകളില്‍ റിലീസ്,വീല്‍ചെയറില്‍ ഇരുന്ന് ആദ്യ സിനിമ പൂര്‍ത്തിയാക്കി അലന്‍ വിക്രാന്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 30 ജനുവരി 2023 (07:42 IST)
അലന്‍ വിക്രാന്ത് ഇന്നൊരു സിനിമ സംവിധായകനാണ്. തന്റെ കുറവുകളെ മറന്ന് വീല്‍ചെയറില്‍ ഇരുന്ന് 30 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ സിനിമ ഏഴ് ഭാഷകളില്‍ റിലീസ് ചെയ്യും. ഗ്ലൂറ എന്നാണ് 25 കാരനായ സംവിധായകന്‍ സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
 
അലന്‍ വിക്രാന്തിന്റെ വാക്കുകളിലേക്ക് 
 
പ്രിയപ്പെട്ട സുഹൃത്തുകളെ. വളരെയധികം സന്തോഷത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്. 
എന്റെ ആദ്യ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടു തന്നെയാണ് ഞാന്‍ ഈ സിനിയുടേ ഷൂട്ടിങ് പൂര്‍ത്തികരിച്ചത്. സ്‌ക്രിപ്റ്റും , സംവിധാനവും , സിനിമറ്റൊഗ്രാഫിയും ഞാന്‍ തന്നെയാണ് ചെയ്തത്. മൂന്ന് ഷെഡ്യൂളുകളായി 30 ദിവസം മുകളിലുള്ള ഷൂട്ടിംഗ് ആയിരുന്നു. ഓരോ ദിവസം ഷൂട്ടിങ് കഴയിബോഴും അടുത്ത ദിവസം ഷൂട്ടിംഗ് ചെയ്യാന്‍ കഴിയുമോ എന്നുള്ള ഉറപ്പില്ലാതെ ആയിരുന്നു ഷൂട്ടിങ് പോയിക്കൊണ്ടിരുന്നത്. ബാഹുബലി ഷൂട്ട് ചെയ്ത കണ്ണവം ഫോറെസ്റ്റലും വാഗമണ്‍ലും എല്ലം ആയിരുന്നു ഷൂട്ട് വളരെ റിക്‌സ്‌ക് പിടിച്ച സ്ഥലങ്ങള്‍ ആയിരുന്നു. വീല്‍ചെയര്‍ എത്താന്‍ കഴിയാത്ത കാടും മലകളുമായതിനാല്‍ എന്റെ സുഹൃത്തുകള്‍ ചുമന്നാണ് എന്നെ സെറ്റില്‍ എത്തിച്ചിരുന്നത്. ഏതു സാഹചര്യത്തിലും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ മാത്രമാണ് എനിക്ക് ഈ ഷൂട്ട് complete സാധിച്ചത്.
 GLOORA എന്നാണ് ചിത്രത്തിന്റെ പേര്. മലയാളം അടക്കം ഏഴ് ഭാഷാക്കളിലായാണ് ചിത്രം ഒരുങ്ങുന്നത്.
 
എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ട് ഉണ്ടകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article