15 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ- അക്ഷയ് കുമാർ ഹിറ്റ് കോമ്പോ വീണ്ടും, ഭൂത് ബംഗ്ല ഷൂട്ടിംഗ് പൂർത്തിയായി

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (16:59 IST)
15 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്ന ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അക്ഷയ് കുമാര്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ട്രേഡ് അനലിസ്റ്റായ സുമിത് ഖേഡലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2026ലാകും സിനിമ റിലീസ് ചെയ്യുക. ഏപ്രിലിലാകും സിനിമ റിലീസ് ചെയ്യുകയെന്ന് സുമിത് പറയുന്നു.
 
2024 ഡിസംബറിലാണ് സിനിമയുടെ ഷൂട്ട് ആരംഭിച്ചത്. ഹൊറര്‍ കോമഡി ഗണത്തില്‍പ്പെടുന്ന സിനിമയില്‍ അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്താ കപൂര്‍ എന്നിവര്‍ ചേര്‍ന്നാകും സിനിമ നിര്‍മിക്കുക. ആകാശ് കൗശിക്കിന്റേതാണ് കഥ. ബോളിവുഡില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ജോഡിയാണ് പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ കോമ്പോ. അവസാനമായി ഖട്ട മീഠ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍