വിജയ് തന്നെ മുന്നില്‍ ! അജിത്തിന് ആ റെക്കോര്‍ഡ് മറികടക്കാന്‍ ആയില്ല

കെ ആര്‍ അനൂപ്

തിങ്കള്‍, 2 ജനുവരി 2023 (11:10 IST)
അജിത്തിന്റെ 'തുനിവ്' ട്രെയിലര്‍ ഡിസംബര്‍ 31നാണ് പുറത്തുവന്നത്.ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി മാറിയ ട്രെയിലര്‍ ആരാധകരെ ആവേശത്തിലാക്കി.
 
എന്നിരുന്നാലും, 'തുനിവ്' ട്രെയിലര്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ 1.1 ദശലക്ഷം ലൈക്കുകളുമായി 25 ദശലക്ഷം വ്യൂസ് നേടി, വിജയ് നായകനായി എത്തിയ ബീസ്റ്റ് ട്രെയിലറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ചിത്രത്തിന് ആയില്ല.2.2 ദശലക്ഷം ലൈക്കുകളുമായി 30 ദശലക്ഷം വ്യൂസ് 'ബീസ്റ്റ്' ട്രെയിലര്‍ 24 മണിക്കൂറിനുള്ളില്‍ നേടിയിരുന്നു.
 
ത്രില്ലറില്‍ മഞ്ജു വാര്യര്‍, സമുദ്രക്കനി, വീര, ജോണ്‍ കൊക്കന്‍, ജിഎം സുന്ദര്‍, അജയ് എന്നിവരും നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു.സംഗീതം ജിബ്രാന്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍