ഇത്തരം ആളുകൾ ക്രിമിനലുകളാണ്, ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നിരശയും ദേഷ്യവുമെന്ന് അജയ് ദേവ്‌ഗൺ

Webdunia
ഞായര്‍, 12 ഏപ്രില്‍ 2020 (13:59 IST)
കൊറോണ മഹാമാരിയുടെ പ്രതിസന്ധികൾക്കിടെ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ.ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നിരാശയും ദേഷ്യവും തോന്നുന്നുവെന്ന് താരം ട്വീറ്റ് ചെയ്‌തു.
 
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാസമ്പന്നരായ ആളുകൾ തന്നെ സമീപത്തുള്ള ഡോക്ടര്‍മാരെ ആക്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ നിരാശയും ദേഷ്യവും തോന്നുന്നു. അത്തരം വിവേകമില്ലാത്തവര്‍ ക്രിമിനലുകളാണ് എന്നാണ് അജയ് ദേവ്‌ഗണിന്റെ ട്വീറ്റ്.

അനുബന്ധ വാര്‍ത്തകള്‍

Next Article