കൊറോണയ്‌ക്കൊപ്പം പാകിസ്ഥാനും; ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം, ഇന്ത്യ തിരിച്ചടിച്ചു

സുബിന്‍ ജോഷി

വെള്ളി, 10 ഏപ്രില്‍ 2020 (22:04 IST)
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ ജീവിക്കുന്നതിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം അഴിച്ചുവിട്ട് പാകിസ്ഥാന്‍. ആക്രമണത്തിന് കനത്ത തിരിച്ചടി ഇന്ത്യ നല്‍കുകയും ചെയ്‌തു.
 
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെള്ളിയാഴ്‌ച ഉച്ചയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയത്. കുപ്‌വാര ജില്ലയിലെ കേരാന്‍ സെക്‍ടറില്‍ രണ്ടിടത്തായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം.
 
ഇന്ത്യന്‍ സുരക്ഷാസേന ഇതിന് കനത്ത തിരിച്ചടി നല്‍കി. പാകിസ്ഥാന്‍റെ ഗണ്‍ പൊസിഷനുകളും തീവ്രവാദ ക്യാമ്പുകളും ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍