ജമ്മു കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യു എൻ നിർദേശം ഇന്ത്യ തള്ളി

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2020 (15:33 IST)
ജമ്മു കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യു എൻ നിർദേശം ഇന്ത്യ തള്ളി. പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസാണ് ഇന്ത്യാ പാകിസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ യു എൻ തയ്യാറണെന്ന നിർദേശം മുന്നോട്ട് വ്വെച്ചത്.കാശ്‌മീർ വിഷയത്തെ പറ്റി ബോധവാനാണെന്നും , ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ഗുട്ടാറസ് പറഞ്ഞിരുന്നു.
 
ഇതിനോടുള്ള മറുപടിയായി ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതങ്ങനെ തന്നെ തുടരുമെന്നും പാകിസ്ഥാൻ കൈയ്യേറി വച്ചിരിക്കുന്ന പ്രദേശം ഒഴിയുകയാണ് വേണ്ടതെന്നും രവീഷ് കുമാർ പറഞ്ഞു. ഇതിന് പുറത്ത് എന്തെങ്കിലും വിഷയമുണ്ടെങ്കിൽ അത് ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കാണുമെന്നും അതിന് മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെനും ഇന്ത്യ നിലപാട് വ്യക്തമാക്കി.
 
അതേ സമയം യുഎന്‍ സെക്രട്ടറി ജനറല്‍ പാകിസ്ഥാനോട് അതിർത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ ഉപദേശിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.അതിര്‍ത്തികടന്ന് പാക് പിന്തുണയോടെ നടക്കുന്ന ഭീകരാവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ജീവിതത്തിനും,മനുഷ്യാവകാശങ്ങൾക്കും വെല്ലുവിളിയാണെന്നും പ്രത്യേകിച്ച് ജമ്മു കാശ്മീരിലാണ് ഇത് അതിന്മെന്നും വിദേശകാര്യ വക്താവ് സൂചിപ്പിച്ചു.
 
മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമാനമായ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാൽ കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് ഇന്ത്യ മറുപടി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍