സമുദ്ര നിരപ്പ് ഉയരുന്നതുമൂലം ഇന്ത്യയിൽ മൂന്ന് തീരനഗരങ്ങൾ വൻഭീഷണി നേരിടുകയാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കൊച്ചി, മുംബൈ, ചെന്നൈ നഗരങ്ങൾ കടലിനടിയിലാകും. കാലാവസ്ഥാ വ്യതിയാനം മൂലം ഏറെ ഭീഷണിയാണ് ഈ നഗരങ്ങൾ നേരിടുന്നത്. ചൈനിയിൽ ഷാങ്‌ഹായി, നിങ്‌ബോ, തായ്‌ഷോ അടക്കം അരഡസൻ തീര നഗരങ്ങൾ ഭീഷിണിയിലാണ്.
അമേരിക്കയിൽ മിയാമി, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പിൽ ആംസ്റ്റർഡാം, വെനീസ്, ഹാംബർഗ് തുടങ്ങിയവും കടൽകയറ്റ ഭീഷണി നേരിടുന്നവയാണ്. നിലവിലെ അവസ്ഥയിൽ 2050 ഓടെ താഴ്ന്ന നിൽപ്പിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളും ചെറിയ ദ്വീപുകളുമെല്ലാം മുങ്ങിപ്പോകാൻ സാധ്യതയെറുകയാണ്.