പിൻ നമ്പർ പോലും അടിച്ചില്ല; ഒരു ലക്ഷത്തോളം രൂപ നൽകി എടിഎം
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (08:46 IST)
മുംബൈയിൽ എടിഎമ്മിന്റെ പിൻ നമ്പർ അടിക്കും മുൻപേ എടിഎം ഒരു ലക്ഷത്തോളം രൂപ നൽകി. ചാർട്ടേഡ് അക്കൗണ്ടന്റായ റഫീക്കിനാണ് ഈ അനുഭവം ഉണ്ടായത്. പിൻ നമ്പർ അടിക്കുന്നതിനും മുൻപ്ഏ 96,000 രൂപയെത്തി.
അക്കൗണ്ട് ബാലൻസ് നോക്കിയപ്പോൾ സ്വന്തം അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആയിട്ടില്ല. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പണം അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു.