പരസ്ത്രീബന്ധം കണ്ടെത്തി; ഉറങ്ങാൻ കിടന്ന ഭർത്താവിനെ 11 തവണ കുത്തി, കഴുത്തറുത്ത് ഭാര്യ

വെള്ളി, 23 ഓഗസ്റ്റ് 2019 (11:52 IST)
പരസ്ത്രീബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. മഹാരാഷ്ട്രയിലെ നല്ലസോപാരയില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വയറ്റിൽ പതിനൊന്ന് തവണ കുത്തിയും കഴുത്തറത്തുമാണ് കൊല. മുംബൈ സ്വദേശിയായ പ്രണാലിയാണ്(33) ഭര്‍ത്താവ് സുനില്‍ കദത്തിനെ (36) ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രണാലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വസായി കോടതിയില്‍ ഹാജരാക്കും.
 
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങുന്നത്. തുടര്‍ന്ന് സുനില്‍ ഉറങ്ങാനായി പോയി. വെള്ളം കുടിക്കാനെന്ന വ്യാജേനെ അടുക്കളയിലെത്തിയ പ്രണാലി അവിടെ നിന്നും കത്തിയെടുത്ത് ഉറങ്ങിക്കിടക്കുന്ന സുനിലിന്റെ വയറ്റില്‍ ആവര്‍ത്തിച്ചു കുത്തുകയായിരുന്നു. തുടര്‍ന്ന് ആ കത്തി കൊണ്ട് കഴുത്ത് മുറിക്കുകയും ചെയ്തു. സുനില്‍ അപ്പോള്‍ തന്നെ മരിച്ചിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു. കൊലക്ക് ശേഷം പ്രണാലി സുനിലിന്റെ പിതാവ് ആനന്ദയെ(63) വിവരമറിയിക്കുകയായിരുന്നു. മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രണാലി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ആനന്ദ പൊലീസില്‍ പരാതിപ്പെട്ടു. ഒരാള്‍ സ്വയം പതിനൊന്ന് തവണ കുത്തുകയെന്നത് അവിശ്വസനീയമായി തോന്നിയതുകൊണ്ട് പ്രണാലിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ഡി.എസ് പാട്ടീല്‍ പറഞ്ഞു.
 
സുനിലിന് അവിഹിത ബന്ധമുണ്ടായിരുന്നതായും ആ ദേഷ്യത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്നും പ്രണാലി പറഞ്ഞു. അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ അക്കൌണ്ടന്റുമാരാണ് പ്രണാലിയും സുനിലും 2011ല്‍ ലായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. നല്ലസോപാരയിലെ ഗ്യാല നഗറില്‍ സുനിലിന്റെ മാതാപിതാക്കളോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ഏഴ് വയസും എട്ട് മാസം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍