വെസ്റ്റ് ഇന്‍ഡീസുകാരന്‍ അടുത്ത സീസണില്‍ മുംബൈയില്‍ കളിക്കുമെന്ന് അല്‍പം മുമ്പാണ് ഫ്രാഞ്ചൈസി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് സീസണിലും മര്‍കണ്ഡെ മുംബൈക്ക് ഒപ്പമുണ്ടായിരുന്നു. 17 മത്സരങ്ങളില്‍ 16 വിക്കറ്റും സ്വന്തമാക്കി. 20കാരാന്‍ റുതര്‍ഫോര്‍ഡ് ടീമിലെത്തുന്നത് മുംബൈക്ക് ഗുണം ചെയ്യും. വലങ്കയ്യന്‍ മീഡിയം പേസറായ താരം ഹാര്‍ഡ് ഹിറ്റര്‍കൂടിയാണ്.