ചെന്നൈയെ ചൊറിഞ്ഞു, അശ്വിന് അടപടലം പണി കൊടുത്ത് സി എസ് കെ ആരാധകർ!

ചൊവ്വ, 14 മെയ് 2019 (11:48 IST)
ഒരു ട്വീറ്റിന്റെ പേരില്‍ പുലിവാല് പിടിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍. ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ പ്രശംസിച്ചുള്ള ട്വീറ്റാണ് വിവാദമായത്. മുംബൈയെ അഭിനന്ദിക്കുന്നതിനൊപ്പം അശ്വൻ ചെന്നൈയെ പരിഹസിക്കുകയും ചെയ്തുവെന്നാണ് സി എസ് കെ ആരാധകർ കണ്ടെത്തിയത്. 
 
ഇതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ ചൊടിപ്പിച്ചത്. ചെന്നൈയുടെ മുന്‍താരം കൂടിയാണ് അശ്വിന്‍ എന്നതും ശ്രദ്ധേയമാണ്. ആരാധകരോക്ഷം അണപൊട്ടി ഒഴുകിയതോടെ അശ്വിന് ട്വീറ്റ് പിന്‍വലിക്കേണ്ടി വന്നു. 
 
ട്വീറ്റ് ഇങ്ങനെയായിരുന്നു... ''മഹത്തായ മത്സരം. മുംബൈ ഇന്ത്യന്‍സും രോഹിത് ശര്‍മയും അഭിനന്ദനമര്‍ഹിക്കുന്നു. ധോണിക്കും സിഎസ്കെയ്ക്കും ഇത് നിര്‍ഭാഗ്യത്തിന്റെ ദിനമാണ്...'' - അശ്വിൻ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍