‘ഹെലോ എവരിവൺ, വീട്ടിൽ ഇപ്പോൾ തിരിച്ചെത്തിയതേ ഉള്ളു. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. രണ്ട് ദിവസമായി നിങ്ങൾ നൽകുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ജയത്തിനരികിൽ വരെയെത്തി. പക്ഷേ കഴിഞ്ഞില്ല. എന്നിരുന്നാലും മുംബൈയുമായിട്ടുള്ള ഫൈനൽ മികച്ചതായിരുന്നു. അടുത്ത വർഷം ശക്തമായി തിരിച്ച് വരും. എല്ലാവർക്കും നന്ദി. വിസിൽ പോട്.‘ - എന്ന് വാട്സൺ പറയുന്നു.
ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ ചെയ്യാതെയായിരുന്നു വാട്‌സണ്‍ ചോരയൊലിപ്പിച്ച കാലുമായി ബാറ്റിംഗ് തുടർന്നത്. ക്രീസിലുണ്ടായിരുന്നവരോ ഗാലറിയിലിരുന്നവരോ കണ്ടതുമില്ല. മത്സരശേഷം താരത്തിന് ആറു തുന്നലുകൾ വേണ്ടിവന്നുവെമ്ം ഹർഭജൻ സിങ് വെളിപ്പെടുത്തിയിരുന്നു.