ആ ഒരൊറ്റ കാരണം കൊണ്ട് നോ പറഞ്ഞു, ഐശ്വര്യ റായ് അരങ്ങേറേണ്ടിയിരുന്നത് ആ സൂപ്പർഹിറ്റ് ചിത്രത്തിൽ

Webdunia
വെള്ളി, 30 ജൂലൈ 2021 (20:55 IST)
ലോകം മുഴുവൻ ആരാധകരുള്ള താരറാണിയാണ് ഐശ്വര്യ റായ്. ലോകസുന്ദരിപട്ടം നേടി ഇന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച ഐശ്വര്യ‌യ്ക്ക് ബോളിവുഡിലെ ഏതൊരു മുൻനിര താരത്തിനും സമാനമായ ആരാധകരുണ്ട്. 
 
സിനിമയിൽ മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെച്ചിട്ടുള്ള ഐശ്വര്യ തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1997ൽ മണിരത്‌നത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ഇരുവർ ആയിരുന്നു നായികയായുള്ള ഐശ്വര്യയുടെ ആദ്യചിത്രം. എന്നാൽ ഇതിന് മുൻപ് തന്നെ സിനിമയിൽ നായികയാവാനുള്ള അവസരം ഐശ്വര്യയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
 
സൗന്ദര്യമത്സരത്തിലൂടെ ഐശ്വര്യ സിനിമയിലെത്തിയെന്നാണ് പൊതുവെയുള്ള ധാരണ. അത് അങ്ങനെയല്ലെന്ന് ഐശ്വര്യ പറയുന്നു. സൗന്ദര്യ മത്സരത്തിന് മുമ്പ് തന്നെ എനിക്ക് നാല് സിനിമകളുടെ ഓഫര്‍ വന്നിരുന്നു. സത്യത്തില്‍ സിനിമയില്‍ നിന്നും കുറച്ചുനാള്‍ മാറി നില്‍ക്കാനാണ് ഞാന്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. അങ്ങനെ ആമിർഖാൻ നായകനായെത്തിയ രാജാ ഹിന്ദുസ്ഥാനിയിലെ വേഷം നിരസിക്കേണ്ടി വന്നു. താരം പറഞ്ഞു.
 
ആമിർഖാൻ നായകനായെത്തിയ ചിത്രം പിന്നീട് ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയമായി മാറുകയായിരുന്നു. ഐശ്വര്യ ഓഫര്‍ നിഷേധിച്ചതോടെ കരിഷ്മ കപൂർ ആണ് ചിത്രത്തിൽ അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article