'ആദ്യമായി പാടിയ ചിത്രം പുറത്തിറങ്ങാത്ത റൊമാന്റിക് ഗായകന്‍'; സോനു നിഗത്തിന് ഇന്ന് 48-ാം ജന്മദിനം

കെ ആര്‍ അനൂപ്

വെള്ളി, 30 ജൂലൈ 2021 (11:09 IST)
പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരെല്ലാം സോനു നിഗമിന്റെ ഗാനങ്ങള്‍ നെഞ്ചോട് സൂക്ഷിക്കുന്നവരായിരിക്കും.റൊമാന്റിക് ഗായകന്‍ സോനുവിന് ഇന്ന് 48-ാം ജന്മദിനം.സ്വപ്നതുല്യമായ ശബ്ദത്തിലൂടെ നമ്മളെയെല്ലാം വിസ്മയിപ്പിക്കുന്ന സംഗീതജ്ഞന് രാവിലെ മുതലേ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.
സംഗീത കുടുംബത്തില്‍ നിന്നാണ് സോനുന്റെ വരവ്.ഗായകന്‍ അഗാംകുമാര്‍ നിഗത്തിന്റേയും ശോഭ നിഗത്തിന്റേയും മകനായി 1973 ജൂലൈ മുപ്പതിന് അദ്ദേഹം ജനിച്ചു.1983 ല്‍ പുറത്തിറങ്ങിയ ബേത്താബില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സോനു സിനിമയുടെ മായികലോകത്ത് എത്തിയത്.ജാനി ദുശ്മന്‍, കാശ് ആപ്പ് ഹമാരേ ഹോത്തേ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം 1990ല്‍ ജാനം എന്നൊരു സിനിമയില്‍ പാടിയെങ്കിലും ചിത്രം പുറത്തുവന്നില്ല.1997 ല്‍ പുറത്തിറങ്ങിയ ബോര്‍ഡര്‍ എന്ന ചിത്രത്തിലെ 'സന്ദേശേ ആത്തേ ഹെ' അദ്ദേഹത്തിന് വഴിത്തിരിവായി.
ഇന്നും നമ്മളെല്ലാം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന 'കല്‍ ഹോ ന ഹോ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ കല്‍ ഹോ ന ഹോ എന്ന സിനിമയിലെതായിരുന്നു ഈ ഗാനം. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ സോനു ആലപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍