പേരും പ്രശസ്തിയും മാത്രമല്ല 'പൂങ്കുഴലി' നല്‍കിയത്, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി

കെ ആര്‍ അനൂപ്
വ്യാഴം, 30 മാര്‍ച്ച് 2023 (14:58 IST)
സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമയില്‍ ആദ്യമായാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചത്. 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ നടി വലിയ സന്തോഷത്തിലാണ്.
 
  ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രം തനിക്ക് പേരും പ്രശസ്തിയും മാത്രമല്ല കോളിവുഡില്‍ ഒരു നടിയായി നിലയുറപ്പിക്കാനുള്ള ഇടം നല്‍കിയെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

  
 ''എനിക്ക് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല.ഇപ്പോളും എന്റെ വേഷത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. മണിരത്നത്തിന്റെ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, പൂങ്കുഴലി (സമുദ്രകുമാരി - കടലിന്റെ രാജ്ഞി) ആയി അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. അതിനുപുറമെ, എന്റെ കഥാപാത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം, അവര്‍ എനിക്ക് നല്‍കിയ സ്‌നേഹം, അവരുടെ പൂങ്കുഴലി പറയുന്നത് പോലെ എന്നെ സ്വീകരിച്ചു.'-ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article