'അർച്ചന 31 നോട്ടൗട്ട്' റിലീസായി ഒരു വർഷം, സന്തോഷം പങ്കുവെച്ച് സംവിധായകൻ അഖിൽ അനിൽകുമാർ

കെ ആര്‍ അനൂപ്

ശനി, 11 ഫെബ്രുവരി 2023 (10:13 IST)
ഐശ്വര്യ ലക്ഷ്മിയുടെ 'അർച്ചന 31 നോട്ടൗട്ട്' റിലീസായി ഇന്നേക്ക് ഒരു വർഷം.
നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്കൂൾ അധ്യാപികയായാണ് എത്തുന്നത്. അജയ് വിജയൻ, വിവേക് ​​ചന്ദ്രൻ എന്നിവർക്കൊപ്പം സംവിധായകനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Akhil Anilkumar (@i_am_akhil_anilkumar)

സാധാരണ കാണാറുള്ള ഐശ്വര്യ ലക്ഷ്മിയെ അല്ല അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിൽ കണ്ടത്. സിനിമയിൽ ചുരുണ്ട മുടിയും സാരിയും ധരിച്ച് ഒരു നാട്ടിൻപുറത്തുകാരിയായ അർച്ചനയാണ് ഐശ്വര്യയെ കണ്ടത്. ബോൾഡ് വേഷങ്ങളിൽ മാത്രം കണ്ടിട്ടുള്ള താരത്തിന്റെ വേറിട്ട ഒരു രൂപവും കൂടിയായി മാറി ചിത്രത്തിലേത്.
 
മേക്കപ്പ് ആർട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസുമാണ് നടിയുടെ സിനിമയിലെ രൂപത്തിന് പിന്നിൽ.
 
ജോയൽ ജോജി ചായാഗ്രഹണവും മുഷിൻ പി.എം എഡിറ്റിങ്ങും നിർവഹിക്കുന്നു.രജത് പ്രകാശ്, മാതൻ എന്നിവർ ചെയ്യാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍