വിജയ് മടങ്ങി, ഇനി കാശ്മീരിലേക്ക് ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്
ശനി, 25 മാര്‍ച്ച് 2023 (14:55 IST)
'ലിയോ' ടീം കശ്മീരിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. തണുത്ത കാലാവസ്ഥയില്‍ ഒരു മാസത്തിലധികം ചിത്രീകരണം വിജയിനും സംഘത്തിനും ഉണ്ടായിരുന്നു.
 
 'ലിയോ' ടീം ചെന്നൈയിലേക്ക് മടങ്ങി (മാര്‍ച്ച് 23). ഇപ്പോഴിതാ, വിജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ കാശ്മീരില്‍ തന്റെ ചിത്രത്തിനായി യാത്ര തിരിക്കുന്നു.സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയോടൊപ്പമുള്ള തന്റെ 21-ാമത്തെ ചിത്രം ശിവകാര്‍ത്തികേയന്‍ പ്രഖ്യാപിച്ചിരുന്നു.അദ്ദേഹം ഒരു സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.'എസ്‌കെ 21' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാശ്മീരില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
 
  സായ് പല്ലവിയാണ് നായികയായി എത്തുന്നത്, ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article