ജനഗണമന വിജയത്തിനുശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി പുതിയ ചിത്രം പ്രഖ്യാപിച്ചു. നിവിന്‍ പോളിയെ നായകനാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ദുബായില്‍ നടന്നു. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ച്ചേര്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
കഥയും തിരക്കഥയും സംഭാഷണവും ഷാരിസ് മുഹമ്മദ് ആണ് ഒരുക്കിയിരിക്കുന്നത്.