ഡ്രീം കോമ്പോ, കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ ടീം വീണ്ടും...

കെ ആര്‍ അനൂപ്
വെള്ളി, 17 മാര്‍ച്ച് 2023 (10:58 IST)
കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ ടീം വീണ്ടും ഒന്നിക്കുന്നു.തന്റെ ഡ്രീം കോമ്പോ എന്ന് പറഞ്ഞുകൊണ്ടാണ് ചാക്കോച്ചന്‍ സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കൈമാറിയത്.
 'നായാട്ട്'ന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.രതീഷ് പൊതുവാളിന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ വിഷ്വല്‍സ്, എന്റെ എവര്‍ഗ്രീന്‍ ജോഡി ബിജു മേനോന്‍ എന്നെഴുതി കൊണ്ടാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്‍ നടത്തിയത്.
 
കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
ഓര്‍ഡിനറി,മല്ലുസിംഗ്,ത്രീ ഡോട്‌സ്,സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷയിലാണ് സിനിമാലോകം.
 
 
 'മല്ലുസിംഗ്', 'സീനിയേഴ്‌സ്', 'സ്പാനിഷ് മസാല', 'ഓര്‍ഡിനറി', 'ത്രീ ഡോട്‌സ്', 'മധുരനാരങ്ങ', 'റോമന്‍സ്', '101 വെഡ്ഡിംഗ്‌സ്', 'കഥവീട്' എന്നിങ്ങനെയുള്ള സിനിമകളില്‍ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ ഹിറ്റ് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം ഒരുമിച്ചെത്തുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article