സെലിബ്രിറ്റികളടക്കം അനവധിപേരാണ് സ്രിന്ദയുടെ പുതിയ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കും ചെയ്തിട്ടുള്ളത്. സൂപ്പര്‍ ലുക്ക്, ചേച്ചി ഗ്ലാമറായിട്ടുണ്ട് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. 2010ല്‍ ഇറങ്ങിയ 4 ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും 1983ലൂടെയാണ് സ്രിന്ദ ശ്രദ്ധിക്കപ്പെട്ടത്. ഇരട്ട, ബോയെയ്ന്‍വില്ല, കുഞ്ഞിരാമായാണം തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ സ്വന്തമായി ഒരു റസ്റ്റോറന്റും താരം ആരംഭിച്ചിരുന്നു.