നടി ഷംന കാസിം അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്കിട്ടത് കുടുംബത്തോടൊപ്പം, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 31 ഡിസം‌ബര്‍ 2022 (13:09 IST)
നടി ഷംന കാസിം അമ്മയാകുന്നു. സന്തോഷ വാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. അച്ഛനും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഷംനയുടെ സന്തോഷത്തില്‍ പങ്കാളിയാവാന്‍ ഒത്തുകൂടിയിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പമാണ് നടി സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചു. തനിക്ക് നല്‍കിവരുന്ന സ്‌നേഹവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്ന് ഷംന പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം.ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് നടിയുടെ ഭര്‍ത്താവ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍