വിവാഹഭ്യാർത്ഥന നിരസിച്ചു: നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (14:42 IST)
മുംബൈ: വിവാഹഭ്യർത്ഥന നിരസിച്ചതിനെ ചൊല്ലി നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപരിക്കേൽപ്പിച്ചു. പരിക്കേറ്റ നടിയെ  മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം.
 
രാത്രി മുംബൈ വെർസോവയിലെ കഫേയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന നടിയെ കാർ തടഞ്ഞുനിർത്തി യോഗേഷ് കുമാർ മഹിപാൽ എന്നയാൾ ആക്രമിക്കുകയായിരുന്നു. ഇയാൾ നടിയെ ആക്രമിച്ച ശെഷം രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇയാളും നടിയും സുഹൃത്തുക്കളായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതിനെ തുടർന്നാണ് ഇയാൾ നടിയെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article