ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മഞ്ജു വാര്യർ നായിക; 'നയൻ എംഎം' ഒരുങ്ങുന്നു

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (14:31 IST)
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നായികയായി ആഭിനയിയ്ക്കാൻ ഒരുങ്ങി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 'നയൻ എംഎം' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 
 
ഫന്റാസ്റ്റിക്‌ ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗ്ഗീസും ചേർന്നാണ് സിനിമ നിർമ്മിയ്ക്കുന്നത്. വെട്രി പളനിസാമിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുക. സാം സി എസ് സംഗീതം ഒരുക്കുന്നു. 2019 ല്‍ റിലീസ് ചെയ്ത 'പ്രതി പൂവൻകോഴിയാണ്' മഞ്ജു വാര്യരുടെതായി അവസാനമായി റിലീസ് ആയ ചിത്രം.'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം' എന്ന സിനിമയാണ് അടുത്തതായി റിലീസിനെത്താനുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം ഇത് നീണ്ടുപോവുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article