ജയത്തിൽ മാത്രമല്ല, തോൽവിയിലും ടീമിനൊപ്പം, ചെന്നൈയെ തള്ളി പറയില്ലെന്ന് വരലക്ഷ്‌മി ശരത്‌കുമാർ

ശനി, 24 ഒക്‌ടോബര്‍ 2020 (07:40 IST)
മുംബൈ ഇന്ത്യൻസിനോടേറ്റ പത്ത് വിക്കറ്റ് തോൽവിക്ക് പിന്നാലെ ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ചെന്നൈ സൂപ്പർ കിങ്‌സിന് പിന്തുണയുമായി തമിഴ് താരം വരലക്ഷ്‌മി ശരത്‌കുമാർ. പരാജയത്തിൽ ടീമിനെ തള്ളിപറയില്ലെന്നും വരലക്ഷ്‌മി ട്വിറ്ററിൽ കുറിച്ചു.
 
ഞങ്ങൾ ആരാധകർ ഈ ടീമിനെ തള്ളിപറയില്ല. കളിക്കാതിരുന്ന രണ്ട് വർഷം പോലും ഞങ്ങൾ ചെന്നൈക്ക് ഒപ്പമായിരുന്നു. ഇപ്പോഴും ചെന്നൈ ഫാനാണ്. ആജീവനാന്തവും സിഎസ്‌കെ ഫാനായിരിക്കും.ഐപിഎല്ലിലെ മറ്റു ടീമുകള്‍ എത്ര തവണവീതം പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുണ്ട് എന്നതിന്‍റെ ഒരു ചാര്‍ട്ടിനൊപ്പമാണ് വരലക്ഷ്‌മിയുടെ ട്വീറ്റ്. എംഎസ് ധോനിയേയും ട്വീറ്റിൽ ടാഗ് ചെയ്‌തിട്ടുണ്ട്.
 

#CSK for life #Cskforever..!!! Just bcos it happens once..true #CSK fans will not give up on our team.. when they didn't play for 2 years, we still stood by them..we will stand by them even now..love you #CSK @msdhoni pic.twitter.com/OfkcJX5wVX

ഐപിഎ‌ൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താകുന്നത്. ഇന്നലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ നിശ്ചിത ഓവറിൽ 114 റൺസാണ് ചെന്നൈ നേടിയത്. മുംബൈ 12.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ തന്നെ ലക്ഷ്യം മറികടക്കുകയായിരുന്നു.  ഇഷാന്‍ കിഷന്‍ (37 പന്തില്‍ 68), ക്വിന്‍റണ്‍ ഡി കോകോക്ക്(37 പന്തിൽ 46) എന്നിവരാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. നേരത്തെ ട്രന്‍റ് ബോള്‍ട്ടിന്‍റെ നാല് വിക്കറ്റ് പ്രകടനാണ് ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍