പുതിയ ലുക്കിൽ ദീപ്തി ഐപിഎസ്: ചിത്രങ്ങൾ പങ്കുവെച്ച് ഗായത്രി അരുൺ

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2022 (15:04 IST)
പരസ്പരം എന്ന സീരിയലിലൂടെ ഏറെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗായത്രി അരുൺ. സമൂഹമാധ്യമങ്ങളിലെല്ലാം സീരിയലിൽ താരം ചെയ്ത ദീപ്തി ഐപിഎസ് എന്ന വേഷം ചർച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
ഒരേസമയം നാടനും മോഡേണുമായ ലുക്കിലാണ് ഗായത്രി ചിത്രങ്ങളിലുള്ളത്.സീരിയലിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടും ചുരുക്കം സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. അടുത്തിടെ ഗായത്രി എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനം കഴിഞ്ഞിരുന്നു. 'അച്ഛപ്പം കഥകള്‍' എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിട്ടുള്ളത്. മോഹൻലാൽ ആയിരുന്നു പുസ്തകം തൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article