നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (14:49 IST)
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി.സിദ്ധാര്‍ഥാണ് വരന്‍. തിരുവനന്തപുരം സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.ബ്രാന്‍ഡ് അനലിസ്റ്റായ നന്ദനയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
നന്ദനയും സിദ്ധാര്‍ത്ഥും സഹപാഠികളായിരുന്നു. നന്ദന ചെന്നൈയിലാണ് ജോലി നോക്കുന്നത്.സിദ്ധാര്‍ഥ് ഫിലിം മേക്കിങ് ആയിരുന്നു പഠിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം കണ്‍സ്ട്രഷന്‍ ബിസിനസ് തിരിഞ്ഞു. ഹരി കീര്‍ത്തി ദമ്പതിമാരുടെ മകന്‍ കൂടിയാണ് സിദ്ധാര്‍ത്ഥ്.

അനുബന്ധ വാര്‍ത്തകള്‍

Next Article