ഈയടുത്താണ് നടി ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഭാര്യയെ സ്വാഗതം ചെയ്തുകൊണ്ട് സൂര്യ വന്നതോടെ താരത്തിന് ദിവസങ്ങള്‍ കൊണ്ട് തന്നെ ഒരു മില്യണില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായി. ഇപ്പോഴിതാ തന്റെ ഹിമാലയന്‍ യാത്ര വ്‌ലോഗ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. 'നമ്മള്‍ കീഴടക്കുന്നത് പര്‍വതങ്ങളല്ല, നമ്മളെയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് നടിയുടെ യാത്ര വീഡിയോ പുറത്തുവന്നത്.
ഈ അടുത്ത് നടത്തിയ യാത്രയാണെന്നും ഇതാദ്യമായാണ് ഇത്തരത്തിലൊരു യാത്ര എന്നും അത് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്നും നടി പറഞ്ഞു.