സംവിധായകന്‍ എ കെ സാജന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഓഗസ്റ്റ് 2021 (14:08 IST)
പൃഥ്വിരാജിന്റെ 'സ്റ്റോപ്പ് വയലന്‍സ്' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എ കെ സാജന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി.അയന്നയാണ് വധു. കായംകുളം സ്വദേശിയാണ്. അഷറഫ്- ഷീബ എന്നിവരുടെ മകളാണ് അയന്ന. ഇന്‍ഫോസിസിലാണ് സച്ചിന്‍ ജോലി നോക്കുന്നത്.
 
വിവാഹ ചടങ്ങില്‍ സിനിമാലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.ഷാജി കൈലാസ്, മധുപാല്‍, ജോജു ജോര്‍ജ്, സിദ്ദിഖ് തുടങ്ങിയ താരങ്ങള്‍ ആശംസകളുമായി നേരിട്ടെത്തി.
 
ബട്ടര്‍ഫ്‌ലൈസിലൂടെ സ്വതന്ത്ര തിരക്കഥാകൃത്ത് ആയ ആളാണ് എ കെ സാജന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍