വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ആയില്ല; സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍ !

Webdunia
ശനി, 15 ഒക്‌ടോബര്‍ 2022 (13:31 IST)
വീടുകയറി ആക്രമണം നടത്തിയ സംഭവത്തില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഞാറക്കല്‍ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 
 
വിവാഹം കഴിഞ്ഞ് അഞ്ചാം നാളാണ് ഇരുവരുടെയും അറസ്റ്റ്. സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. 
 
തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതിയും കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലും കഴിഞ്ഞയാഴ്ചയാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ബിസിനസ് ചെയ്യുന്നയാളാണ് നൗഫല്‍. മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിയെയും നൗഫലിനെയും ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ പിടികൂടിയിരുന്നു. ദുബായില്‍ ലഹരിമരുന്നു കേസിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article