ഇതോടെ ഒരു ബ്രേക്ക് എടുത്ത്. ഇപ്പോൾ പഴയതിലും കൂടുതൽ ആക്റ്റീവ് ആണ് അനന്യ. ഒരു ഗായിക കൂടിയായ അനന്യയുടെ കവർ സോങ് പ്രസന്റേഷൻ അടുത്തിടെ ഏറെ വൈറൽ ആയിരുന്നു.
എന്നാൽ, അവർക്കൊക്കെ അനന്യ തന്റെ ജീവിതം കൊണ്ട് മറുപടി നൽകുകയായിരുന്നു. എങ്കിലും ഇടക്കൊക്കെ ഉയർന്നു കേൾക്കുന്ന ചോദ്യമാണ് ആഞ്ജനേയൻ എവിടെ എന്നത്. അനന്യ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കെല്ലാം താഴെ ഈ ചോദ്യം ഉയരാറുണ്ട്. ആഞ്ജനേയൻ എവിടെ എന്ന്.
പൊതുവെ മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത ആളാണ് ആഞ്ജനേയൻ. മൂന്നുവർഷം മുൻപേ അനന്യയുടെ സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാൻ വന്നപ്പോഴാണ് ആഞ്ജനേയൻ അവസാനമായി ഒരു കുടുംബചിത്രം പങ്കിടുന്നത്. പൊതുവെ കുടുംബകാര്യങ്ങൾ അനന്യ പങ്കുവെയ്ക്കാറില്ല.