എന്നെ പറഞ്ഞിട്ട് എന്ത് കാര്യം, ലൈഗര്‍ ചെയ്യാന്‍ പറഞ്ഞത് അച്ഛന്‍, ഉപദേശിക്കാന്‍ വരേണ്ടെന്ന് അനന്യ പാണ്ഡെ

അഭിറാം മനോഹർ

തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (19:21 IST)
തെലുങ്കില്‍ വമ്പന്‍ ഹൈപ്പിലെത്തി ബോക്‌സോഫീസില്‍ മൂക്കും കുത്തി വീണ സിനിമയാണ് വിജയ് ദേവരകൊണ്ട നായകനായി എത്തിയ ലൈഗര്‍. ബോക്‌സിംഗ് ഇതിഹാസമായ മൈക്ക് ടൈസണ്‍ അതിഥി വേഷത്തിലെത്തിയ സിനിമയില്‍ നായികയായി എത്തിയത് അനന്യ പാണ്ഡെയായിരുന്നു. സിനിമ പരാജയമായപ്പോള്‍ വലിയ വിമര്‍ശനമാണ് അനന്യ പാണ്ഡെയ്ക്കും ഏറ്റുവാങ്ങേണ്ടി വന്നത്.
 

#GetsCinema - SHOCKER

Because of My Father I Signed #VijayDevaraKonda #LIGER - Please Don’t give me Film Advices Dad - #AnanyaPandey

pic.twitter.com/RA3v16ZX7e

— GetsCinema (@GetsCinema) December 1, 2024
 എന്നാല്‍ ലൈഗര്‍ സിനിമ സെലക്ട് ചെയ്തത് തന്റെ അച്ഛനായ ചങ്കി പാണ്ഡെയുടെ ഉപദേശം കേട്ടാണെന്നാണ് അനന്യ പറയുന്നത്. ഇനി മുതല്‍ അച്ഛന്‍ പറയുന്നത് കേള്‍ക്കില്ലെന്നും അനന്യ പറയുന്നു. ചങ്കി പാണ്ഡെയുമായുള്ള ടോക് ഷോയ്ക്കിടെയാണ് അനന്യ തുരന്ന് പറഞ്ഞത്. ലൈഗറിന്റെ പരാജയം സങ്കടപ്പെടുത്തിയെന്നും എന്നാല്‍ സിനിമ സെലക്ട് ചെയ്തതില്‍ തെറ്റുക്കാരന്‍ അച്ഛനാണെന്നും ഇനി സിനിമകള്‍ സെലക്ട് ചെയ്യുന്നതില്‍ അച്ഛന്റെ ഉപദേശം സ്വീകരിക്കില്ലെന്നും അനന്യ പാണ്ഡെ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍