മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്. 2008 - ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. അനന്യയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ചാ വിഷയം. ഒരേസമയം, മോഡേണും എലഗന്റുമായ ലുക്കിലാണ് പുതിയ ഫോട്ടോഷൂട്ടിൽ അനന്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചിത്രങ്ങൾക്ക് ഒരുപാട് ആരാധകർ പ്രതികരിച്ചിട്ടുണ്ട്. ഇതാരാ ഈ സുന്ദരി ? ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് , എവിടെയാണ് സിനിമ ഒന്നും ഇല്ലേ ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. വിവാഹം കഴിഞ്ഞെങ്കിലും സിനിമയിൽ നിന്നും വിട്ടുനിന്നിട്ടില്ല. അടുത്തകാലത്തായി താരം അമ്മ സംഘടനയിലും വളരെയധികം സജീവമാണ്.