"അവൻ ഇനി വായ തുറക്കരുത്", നടൻ സിദ്ധാർഥിനും കുടുംബത്തിനും ബിജെപിയുടെ വധഭീഷണി, തെളിവുകൾ പോലീസിന് നൽകി താരം

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (13:03 IST)
തമിഴ്‌നാട് ബിജെപി പ്രവർത്തകരിൽ നിന്നും തനിക്കും തന്റെ കുടുംബത്തിനും വധഭീഷണിയെന്ന് സിനിമാതാരം സിദ്ധാർഥ്. മോദി ഭരണത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ നിരന്തരം ശബ്‌ദമുയർത്തുന്ന താരം ബിജെപിക്ക് എക്കാലവും തലവേദനയാണ്. കൊവിഡ് വിഷയത്തിൽ കേന്ദ്രത്തിന്റെ പരാജയത്തിനെതിരെ ശബ്‌ദമുയർത്തിയതാണ് വധഭീഷണിയിലേക്കെത്തിയിരിക്കുന്നത്.
 
എന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബിജെപിയും ഐടി സെല്ലും ചേർന്ന് ചോർത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500ലധികം കോളുകളാണ് എനിക്ക് ലഭിച്ചത്. എന്നെയും കുടുംബത്തെയും കൊന്നുകളയുമെന്നാണ് ഭീഷണി. കുടുംബത്തിലെ സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണികളുണ്ട്. ഇതിന്റെയെല്ലാം തെളിവുകൾ ഞാൻ പോലീസിന് കൈമാറുകയാണ്. ഞാൻ നിങ്ങൾക്കെതിരെ ശബ്‌ദിക്കുന്നത് നിർത്തില്ല. ഇനിയും എന്റെ ശബ്‌ദമില്ലാതാക്കാൻ ശ്രമിക്കു. സിദ്ധാർഥ് ട്വീറ്റ് ചെയ്‌തു. അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്‌തുകൊണ്ടാണ് സിദ്ധാർഥിന്റെ ട്വീറ്റ്
 

അനുബന്ധ വാര്‍ത്തകള്‍

Next Article