വേട്ടയ്യൻ പൂർത്തിയായി, ലോകേഷ് ചിത്രം കൂലി ഷൂട്ടിംഗിന് മുൻപായി ഹിമാലയൻ യാത്രയ്ക്കൊരുങ്ങി രജനീകാന്ത്

അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (18:26 IST)
ലോകേഷ് കനകരാജ് സിനിമയായ കൂലിയുടെ ചിത്രീകരണത്തിന് മുന്‍പായി സൂപ്പര്‍ താരം രജനീകാന്ത് ഹിമാലയത്തിലേക്ക് ധ്യാനത്തിനായി പോകുന്നതായി റിപ്പോര്‍ട്ട്.  ചിത്രീകരണം നടന്നുകൊണ്ടിരുന്ന വേട്ടയ്യന്‍ ഷൂട്ടിംഗ് അവസാനിച്ചതോടെയാണ് രജനീകാന്ത് ഹിമാലയത്തിലേക്ക് പോകുനത്. നേരത്തെ ജയിലര്‍ റിലീസ് സമയത്തും രജനി ഹിമാലയ യാത്ര നടത്തിയിരുന്നു.
 
ലോകേഷ് കനകരാജ് സിനിമയായ കൂലിയുടെ ചിത്രീകരണം ജൂണ്‍ അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായാണ് രജനി ഹിമാലയത്തിലേക്ക് പോകുന്നത് എന്നാണ് വിവരം. സാധാരണയായി ആഗസ്റ്റ് മാസത്തോടെയാണ് രജനികാന്ത് ഹിമാലയ സന്ദര്‍ശനം നടത്താറുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article